മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications are invited for the Mandahasam scheme

കോഴിക്കോട്:60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൃത്രിമ ദന്തനിര വെച്ച് നല്‍കുന്ന സാമൂഹ്യ നീതി വകുപ്പിന്റെ മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ ദന്തരോഗ വിദഗ്ധൻ നല്‍കിയ നിശ്ചിത ഫോറത്തിലുള്ള അനുയോജ്യതാ സര്‍ട്ടിഫിക്കറ്റ്, മുൻഗണനാ വിഭാഗത്തിൽ പെട്ടവരെന്ന് തെളിയിക്കുന്ന രേഖ (റേഷന്‍ കാര്‍ഡ് പിങ്ക് / മഞ്ഞ/ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് ), വയസ്സ് തെളിയിക്കുന്ന രേഖ, സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് വില്ലേജ് ഓഫീസര്‍ നല്‍കുന്ന അഗതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍ – 0495 2371911.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!