Section

malabari-logo-mobile

സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷിയിലേക്ക് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷി (2021-22)    പദ്ധതിയിലേക്ക് ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഘടക പദ്ധതികളാ...

ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷി (2021-22)    പദ്ധതിയിലേക്ക് ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഘടക പദ്ധതികളായ  ശുദ്ധജല മത്സ്യകൃഷി, ഒരു നെല്ലും മീനും പദ്ധതി, ബയോഫ്‌ളോക്ക്   മത്സ്യകൃഷി, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ശുദ്ധജല കൂട് മത്സ്യകൃഷി, കരിമീന്‍ വിത്തുല്‍പാദന യൂണിറ്റ്, വരാല്‍ വിത്തുല്‍പാദന യൂണിറ്റ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ രേഖകള്‍ സഹിതം അവരവരുടെ മത്സ്യഭവന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.

sameeksha-malabarinews

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. അപേക്ഷ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍, മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 0494 2666428.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!