സംസ്ഥാന സര്‍ക്കാറിന്റെ വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരൂര്‍ സെന്ററില്‍ 2023-24 അധ്യായന വര്‍ഷത്തെ പി.എസ്.സി അംഗീകൃത ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍ എന്നിവയിലാണ് ഒരു വര്‍ഷത്തെ കോഴ്‌സ്. പ്ലസ്ടു വിജയമാണ് അടിസ്ഥാന യോഗ്യത. അപേക്ഷാ ഫോറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ നിന്ന് ലഭിക്കും. ജൂണ്‍ 30നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപന്റോടുകൂടി പഠനം സൗജന്യമാണ്. മറ്റുവിഭാഗത്തിലുള്ളവര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോണ്‍: 0494 2944802, 9447539585.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



