ക്ലര്‍ക്ക്, ടൈപ്പിസ്റ്റ് നിയമനം

ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് കീഴില്‍ നിറമരുതൂര്‍ ഉണ്ണ്യാലില്‍ പ്രവര്‍ത്തിക്കുന്ന ഫിഷ് ഫാര്‍മേഴ്‌സ് ഡെവലപ്പ്‌മെന്റ് ഏജന്‍സിയില്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി, പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് ക്ലര്‍ക്ക് തസ്്തികയിലേക്കുള്ള യോഗ്യത. പ്ലസ് ടു, ടൈപ്പ്‌റൈറ്റിങ് ലോവര്‍ (ഇംഗ്ലീഷ്, മലയാളം), വേര്‍ഡ് പ്രോസസിങ് (ഇംഗ്ലീഷ്, മലയാളം), രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ടൈപ്പിസ്റ്റ് തസതികയിലേക്കുള്ള യോഗ്യത. ഇരു വിഭാഗത്തിലും മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്.

ആറ് മാസത്തേക്ക് താത്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, ജനന തീയതി-യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 22ന് ഉച്ചയ്ക്ക് 2.30ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9496007031.

Share news
error: Content is protected !!
Scroll to Top