മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ കോഴ്‌സിലേയ്ക്കുളള (MCA Regular) പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

HIGHLIGHTS : Applications are invited for admission to the Master of Computer Application Regular Course (MCA Regular).

malabarinews

സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്‌സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്‌സ്/കമ്പ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്‌സിറ്റി/ കോളേജ് തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്‌സിൽ യോഗ്യത നേടേണ്ടതായിവരും.

sameeksha

തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുന്നത്.  www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി 2025 ഏപ്രിൽ 10 മുതൽ മെയ് 20 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പണം 2025 മെയ് 22 വരെ. പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ  വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്‌സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്.

വിവരങ്ങൾക്ക് 0471-2324396,  2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!