HIGHLIGHTS : Police seize firecrackers found online
പരപ്പനങ്ങാടി: ഓണ്‍ലൈന്‍ പാര്‍സല്‍ കേന്ദ്രത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ പടക്കം പിടികൂടി. കൊറിയര്‍ ബോക്‌സുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കോട്ടപ്പടിയില്‍ നിന്നും കുന്നുമ്മല്‍ മൂന്നാം പടിയില്‍ നിന്നുമാണ് പടക്കങ്ങള്‍ പിടിച്ചിരിക്കുന്നത്.
മലപ്പുറം ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് നടപടി. ഓണ്‍ലൈന്‍വഴി സ്‌ഫോടക വസ്തുക്കള്‍ വാങ്ങാനോ വില്‍ക്കാനോ പാടില്ലെന്ന് പോലീസ് വ്യക്തമാക്കി. കൊറിയര്‍ സര്‍വീസിനെതിരെ കേസ് എടുക്കും. പടക്കങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നാണ് വന്നതെന്നാണ് വിവരം. പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.