തൊഴിലവസരങ്ങള്‍

കേന്ദ്രഗവണ്‍മെന്റ് പദ്ധതിയായ അഗ്മാര്‍ക്‌നെറ്റ് നോഡില്‍ പച്ചക്കറി മൊത്തവ്യാപാര ചന്തയിലെ വിലനിലവാരം ദിവസേന കാലത്ത് 6 മണിക്ക്എടുത്ത് കാലത്ത് 8 മണിക്ക്മുമ്പായി വെബ്‌സൈറ്റില്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനായി മാസം 3500/ രൂപ എന്ന കരാര്‍വേതനത്തില്‍ ജോലിചെയ്യുവാന്‍ 35 വയസ്സിനു താഴെ പ്രായമുള്ള സ്വയംതൊഴില്‍ ചെയ്യുന്നവരോ തെഴില്‍രഹിതരോ ആയ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള വ്യക്തികളില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു.

30.09.2024 രാവിലെ 11മണി വരെ പരപ്പനങ്ങാടി കൃഷിഭവനില്‍ അപേക്ഷ സ്വീകരിക്കും. 01 /10 /2024 കൃഷിഭവനില്‍ വെച്ച്‌ നടത്തുന്ന ഇന്റര്‍വ്യൂ വഴി നിയമനം നടത്തും. മാസത്തില്‍ ഏറ്റവും ചുരുങ്ങിയത് 21 ദിവസം കൃത്യസമയത്തു വിപണി വിലനിലവാരം വെബ്‌സൈറ്റില്‍ ചേര്‍ത്താല്‍ മാത്രമേ ശമ്പളം ലഭിക്കുകയുള്ളൂ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top