HIGHLIGHTS : Plogging challenge was conducted from Goteeswaram to Beypur and 178 kg of plastic waste was collected
കോഴിക്കോട് : വെള്ളിയാഴ്ച ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ഗോതീശ്വരം ബീച്ച് മുതല്‍ ബേപ്പൂര്‍ ബീച്ച് വരെ പ്ലോഗിങ് ചലഞ്ച് സംഘടിപ്പിച്ചു.
ബേപ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ്, എസ്പിസി വിദ്യാര്‍ത്ഥികളാണ് മാരത്തോണിന്റെ ഭാഗമായത്. ഗോതീശ്വരം ബീച്ച് മുതല്‍ ബേപ്പൂര്‍ ബീച്ച് വരെ വഴിയരികിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു കൊണ്ടാണ് പ്ലോഗിങ് ചലഞ്ച് സംഘടിപ്പിച്ചത്.
ചലഞ്ചിന്റെ ഭാഗമായി മാരത്തോണ്‍ അവസാനിക്കുന്ന ഘട്ടത്തില്‍ 178 കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ഏറ്റവും കൂടുതല്‍ (22 കിലോ) പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച എസ്പിസി കേഡറ്റ് മുഹമ്മദ് സയാന് സമാപന പരിപാടിയില്‍ വെച്ച് ഉപഹാരം നല്‍കി.
മാരത്തോണ്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ രാജീവ് ഫ്‌ലാഗ് ഓഫ് ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ സുരേഷ് മുഖ്യാതിഥിയായി. സമാപനത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി കെ ഷമീന ഉപഹാര സമര്‍പ്പണം നടത്തി. പരിപാടിക്ക് ഡിടിപിസി മാനേജര്‍ പി നിഖില്‍ ഹരിദാസ്, പാര്‍വതി സജീവ്, നോയല്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് ചാലിയം ബീച്ചില്‍ ഫാറൂഖ് കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബും അരങ്ങേറി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു