Section

malabari-logo-mobile

അപേക്ഷ ക്ഷണിച്ചു; പെരിന്തല്‍മണ്ണ (മങ്കട) സെന്ററില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ്

HIGHLIGHTS : Application invited

മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മലപ്പുറം ജില്ലാ ഓഫീസിന് കീഴില്‍ ആറു മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് ജേണലിസം യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളിലേതെങ്കിലും പി.ജി ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2020-21, 2021-2022 അധ്യയന വര്‍ഷങ്ങളില്‍ കോഴ്‌സ് പാസായവര്‍ ആയിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ബി 3 ബ്ലോക്ക്,   സിവില്‍ സ്റ്റേഷന്‍, മലപ്പുറം 676505  എന്ന വിലാസത്തിലോ diomlpm2@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. 2022 ജൂലൈ 10ന് വൈകീട്ട് അഞ്ച് വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലില്‍ അയക്കുമ്പോള്‍ കവറിന്റെ പുറത്ത് അപ്രന്റീസ്ഷിപ്പ് 2022 എന്ന് കാണിച്ചിരിക്കണം. യോഗ്യതയുടെയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തീയതിയിലും സമയത്തും അപ്രന്റീസായി ചേരാന്‍ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റു കാരണത്താലോ അപ്രന്റീസ്ഷിപ്പ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാവുകയോ ചെയ്താല്‍ മുന്നറിയിപ്പില്ലാതെ അപ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734387.

അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ഡയഗണോസ്റ്റിക് ഇമേജിങ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ഡയഗണോസ്റ്റിക് ഇമേജിങ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 11 വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.orgwww.rcctvm.gov.in.

sameeksha-malabarinews

പെരിന്തല്‍മണ്ണ (മങ്കട) സെന്ററില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ്

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പെരിന്തല്‍മണ്ണ (മങ്കട) സെന്ററില്‍ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രെന്റ് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്റ് ബീവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍, ഹോട്ടല്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍ എന്നിവയിലാണ് ഒരു വര്‍ഷത്തെ കോഴ്‌സ്. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷ ഫോറവും പ്രൊസ്‌പെക്ടസും സ്ഥാപനത്തിലും www.fcikerala.org എന്ന വെബ്‌സൈറ്റിലും ലഭിക്കും. എസ്.സി/ എസ്.ടി, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്റോടു കൂടി പഠനം സൗജന്യമാണ്. മറ്റുവിഭാഗങ്ങളിലുള്ളവര്‍ക്ക് ഇ-ഗ്രാന്റ് സ്‌കോളര്‍ഷിപ്പ് വഴി നിയമാനുസൃത ഫീസ് ആനൂകൂല്യങ്ങള്‍ ലഭിക്കും. ഫോണ്‍: 0493 3295733, 9645078880.

സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിങ് സൈക്കോളജി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസമാണ് കാലാവധി. ശനി, ഞായര്‍, പൊതുഅവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകള്‍. ഇന്റേണ്‍ഷിപ്പും പ്രൊജക്ട് വര്‍ക്കുമുണ്ടാകും. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 15നകം സമര്‍പ്പിക്കണം. ഫോണ്‍: 9387977000, 9446336010.


ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സ്

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍  സയന്‍സ് ആന്‍ഡ് ടെക്‌നോളജി മഞ്ചേരി കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കായി നാലു മാസം ദൈര്‍ഘ്യമുളള ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍  കച്ചേരിപ്പടിയിലെ ഐ.ജി.ബി.ടിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സെന്ററുമായി  ബന്ധപ്പെടണം. ഫോണ്‍: 0483 2764674

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!