തിരൂര്‍: വിദേശമദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി.പൊന്മുണ്ടം ചെലവില്‍ ദേശത്ത് രാജന്‍ (31)ആണ് പിടിയിലായത്.
ഒന്നാം തിയ്യതി മദ്യവില്പന ശാലകളുടെ അവധിദിനത്തില്‍ അമിത ലാഭം പ്രതീക്ഷിച്ച് വില്പനക്കായ് കൊണ്ടുവന്ന 34കുപ്പി വിദേശമദ്യവുമായാണ് ഇയാള്‍ പിടിയിലായത്.
.വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ബൈക്കില്‍ മദ്യം കടത്തികൊണ്ടുവരികയായിരുന്ന ഇയാളെ പിടികൂടിയത്. മദ്യം കടത്തികൊണ്ടുവന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.
തിരൂര്‍ എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറര്‍ ജിജു ജോസിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എസ് .സുനില്‍ കുമാര്‍,പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് ) കെ പ്രദീപ് കുമാര്‍,വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ സ്മിത കെ ,സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ കണ്ണന്‍,അരുണ്‍രാജ്,എക്‌സ്സൈസ് െ്രെഡവര്‍ പ്രമോദ് എം എന്നിവര്‍ അടങ്ങിയ ടീമാണ് പ്രതിയെ പിടികൂടിയത്.



