ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരാചാരണം; വീടുകൾ തോറുമുള്ള ബോധവല്‍ക്കരണം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്

HIGHLIGHTS : Antimicrobial Resistance Week observance; Health Department strengthens door-to-door awareness campaign

കോഴിക്കോട്‌:നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (എഎംആര്‍) വാരാചാരണത്തോടനുബന്ധിച്ച്, ആന്റിബയോട്ടിക് സാക്ഷരത താഴെത്തട്ടിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വീടുകളിലും ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവല്‍ക്കരണം ശക്തിപ്പെടുത്തി ജില്ലാ ആരോഗ്യവകുപ്പ്.

പരിശീലനം ലഭിച്ച ആശ പ്രവര്‍ത്തകരാണ് വീടുകളില്‍ എത്തി ബോധവല്‍ക്കരണം നടത്തുന്നത്. ആന്റിബയോട്ടിക്കിന്റെ അനാവശ്യ ഉപയോഗം തടയാനുള്ള സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവൂ, ഇവ സ്വയം ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്, ചികിത്സ കഴിഞ്ഞ് ശേഷിക്കുന്നവയോ കാലഹരണപ്പെട്ടതോ ആയവ ഉപയോഗിക്കരുത് തുടങ്ങിയ കാര്യങ്ങൾ ആശ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി വിശദീകരിക്കും.

sameeksha-malabarinews

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവല്‍ക്കരണത്തില്‍ 106 ആശ പ്രവര്‍ത്തകര്‍ക്ക് ജില്ലാ തലത്തില്‍ ക്ലാസ് എടുത്തു. പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും വോളണ്ടിയേഴ്‌സും വഴി ജില്ലയിലെ എല്ലാ വീടുകളിലും ആന്റിബയോട്ടിക് റെസിസ്റ്റന്‍സിന്റെ ബോധവല്‍ക്കരണം പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം.

ജില്ലയിലെ അംഗനവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ, ക്ഷീര കര്‍ഷകര്‍, സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ എല്ലാവരിലും ബോധവല്‍ക്കരണവും ട്രെയിനിങ്ങും നല്‍കി വരുന്നു.

ആരോഗ്യ കുടുംബക്ഷേമ ട്രെയിനിങ് സെന്ററില്‍ നടന്ന പരിശീലനത്തിൽ 106 ആശ പ്രവര്‍ത്തകര്‍  പങ്കെടുത്തു.

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷാജി സി കെ പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാ ആശ കോര്‍ഡിനേറ്റര്‍ ഷൈനു പി സി നേതൃത്വം നല്‍കി. ജില്ലാ എഎംആര്‍ നോഡല്‍ ഓഫീസര്‍ ഡോ. സ്മിത റഹ്‌മാന്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!