HIGHLIGHTS : Anti-terrorist squad member shot dead
മലപ്പുറം : അരീക്കോട് മാവോയിസ്റ്റ് വേട്ടക്കായി രൂപീകരിച്ച തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ ഹവില്‍ദാര്‍ വെടിയേറ്റു മരിച്ച നിലയില്‍. വയനാട് പടിഞ്ഞാറത്തറ സ്വദേശി വിനീത് (36) ആണ് മരിച്ചത്. ഐആര്‍ബി ആദ്യബാച്ച് ഉദ്യോഗസ്ഥനാണ്.
ഞായര്‍ രാത്രി 9.30ന് അരീക്കോട് ക്യാമ്പ് ഓഫീസിലെ കുളിമുറിയിലായിരുന്നു സംഭവം. ശബ്ദംകേട്ടെത്തിയ സഹപ്രവര്‍ത്തകര്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അവധി അപേക്ഷ പരിഗണിക്കാത്തതിലുള്ള മനോവിഷമം മൂലം സ്വയംവെടിയുതിര്‍ത്തതാണെന്ന് കരുതുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു