Section

malabari-logo-mobile

പേവിഷബാധ തടയാനുള്ള ആന്റി റാബിസ് സിറം ഇനി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും

HIGHLIGHTS : Anti-rabies serum to prevent rabies is now available in Tirurangadi Taluk Hospital

തിരൂരങ്ങാടി: പേ വിഷബാധ തടയാനുള്ള ആന്റി റാബിസ് സിറം ഇനി മുതല്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ലഭ്യമാകും. സാധാരണ നിലയില്‍ ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലും മാത്രം ലഭ്യമായിരുന്ന വാക്‌സിനാണ് ഇനി മുതല്‍ താലൂക്ക് ആശുപത്രിയിലും ലഭിച്ചു തുടങ്ങുക.

രണ്ടാഴ്ച്ച മുമ്പ് കക്കാട് വെച്ച് തെരുവ് നായയുടെ കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് മരുന്ന് സ്റ്റോക്കില്ലാത്ത വിവരം കൂടെയുണ്ടായിരുന്ന വികസന ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങലിനെ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡി എം ഒ യെ ബന്ധപ്പെട്ട് വിവരം അറിയിക്കുകയും താലൂക്ക് ആശുപത്രിയിലും മരുന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

sameeksha-malabarinews

തെരുവ് നായകളുടെ ശല്യവും ഭീഷണിയും രൂക്ഷമായ ഈ സന്ദര്‍ഭത്തില്‍ താലൂക്ക് ആശുപത്രിയില്‍ ലഭിക്കുന്ന ഈ സേവനം പൊതു ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ്.

ഇന്ന് കാലത്ത് ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗരസഭ ഡെപ്യൂട്ടി ചെയ്യര്‌പേഴ്‌സന്‍ സിപി സുഹ്റാബിയില്‍ നിന്നും ആശുപത്രി സൂപ്രണ്ട് ഡോ: പ്രഭുദാസ് മരുന്ന് ഏറ്റ് വാങ്ങി.

ആരോഗ്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വിലാസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ അഹമ്മദ്കുട്ടി കക്കടവത്ത്, കെടി ബാബുരാജ്, നഗരസഭ സെക്രട്ടറി മനോജ്, ആര്‍ എം ഒ,ഡോ :ഹാഫിസ്തുടങ്‌റഹ്‌മാന്‍, പി ആര്‍ ഒ. മുനീര്‍, സാദിഖ് ഒള്ളക്കന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!