HIGHLIGHTS : Anti-Littering Week begins
കോഴിക്കോട്:മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 1 മുതല്‍ 7 വരെ വലിച്ചെറിയല്‍ വിരുദ്ധവാരം ആചരിക്കുകയാണ്. പൊതുനിരത്തുകളിലേക്ക് മാലിന്യം വലിച്ചെറിയുന്ന പ്രവണത പ്രതിരോധിക്കാനുള്ള ഇടപെടലാണ് പദ്ധതി.
ഇതിന്റെ ഭാഗമായി സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പൊതുജനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ ആ സ്ഥലങ്ങള്‍ വൃത്തിയാക്കുകയും തുടര്‍ന്ന് വലിച്ചെറിയില്ല എന്ന് ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തലുമാണ് ലക്ഷ്യം. ഇതോടൊപ്പം വലിച്ചെറിയല്‍ ശീലങ്ങള്‍ ഇല്ലാതാക്കാന്‍ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം, വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുമായി ചേര്‍ന്ന് വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ക്യാമ്പയിനിന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ്ങ് ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എം ഗൗതമന് നല്‍കി നിര്‍വഹിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു