ബസില്‍ യാത്രയ്ക്കിടെ മൂട്ട കടിയേറ്റ യുവതിക്ക് 1.29 ലക്ഷം നഷ്ടപരിഹാരം

HIGHLIGHTS : 1.29 lakh compensation for woman bitten by bedbug on bus

careertech

മംഗളൂരു സ്വകാര്യ ബസിലെ രാത്രി യാത്ര യ്ക്കിടെ മൂട്ട കടിയേറ്റ യുവതിക്കു ണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് 1.29 ലക്ഷം രൂപ ദക്ഷിണ കന്നഡ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരി ഹാര കമീഷന്‍ ഉത്തരവിട്ടു. സ്വ കാര്യബസ് കമ്പനിയും ഓണ്‍ ലൈന്‍ ബുക്കിങ് ഏജന്റൂമാണ്
പണം നല്‍കേണ്ടത്. ആറുശതമാ നം വാര്‍ഷിക പലിശയും നല്‍ക ണം.

മംഗലാപുരം സ്വദേശിനിയും റി യാലിറ്റി ഷോ താരവുമായ ദീപിക സുവര്‍ണയുടെ പരാതിയിലാണ് നടപടി. 2022 ആഗസ്റ്റ് 16ന് രാത്രി മംഗലാപുരത്ത് നിന്ന് ബാംഗ്ലൂരു ലേക്ക് പോകുമ്പോഴാണ് മൂട്ട കടി
യേറ്റത്.

sameeksha-malabarinews

ദീപികയും ഭര്‍ത്താവ് ശോഭരാജ് പവൂരും കന്നഡ റിയാ ലിറ്റി ഷോയിലെ മത്സരാര്‍ഥികളാ യിരുന്നു. മുട്ട കടിയേറ്റ് കഴുത്തും കാലും കൈയ്യും തടിച്ചുവിങ്ങി. 15 ദിവസം വിശ്രമിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതോടെ രണ്ടാഴ്ച ഷോ യില്‍ പങ്കെടുക്കാനായില്ലെന്നാ ണ് ഇവര്‍ പരാതിപ്പെട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!