പരപ്പനങ്ങാടി പൂരപ്പഴയില്‍ ലഹരിവിരുദ്ധ വിളംബര ജാഥയും ബഹുജന സംഗമവും നടന്നു

HIGHLIGHTS : Anti-drugs rally and mass gathering held at Parappanangadi Poorampazha

careertech

പരപ്പനങ്ങാടി:പരപ്പനങ്ങാടി പൂരപ്പഴയില്‍ ലഹരിവിരുദ്ധ വിളംബര ജാഥയും
ബഹുജന സംഗമവും നടന്നു. പൂരപ്പുഴയ്ക്കടുത്ത് ബാര്‍ തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കുക, വര്‍ധിച്ചു വരുന്ന ലഹരി വില്‍പനക്കെതിരെ അധികാരികള്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്.

പൊതു യോഗം മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.എം.അനീഷ് കുമാര്‍ അധ്യക്ഷം വഹിച്ചു.ഹംസക്കുട്ടി നരിക്കോടന്‍ സ്വാഗതം പറഞ്ഞു. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി.പി.ഷാഹുല്‍ ഹമീദ്, താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ, പി.എച്ച്.കെ.തങ്ങള്‍, ഉമ്മര്‍ ഒട്ടുമ്മല്‍, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ.സുജാത വര്‍മ്മ, സി.അബ്ദുറഹിമാന്‍ കുട്ടി, പി.വി.കുഞ്ഞി മരക്കാര്‍, എം.സിദ്ധാര്‍ത്ഥന്‍, പി.കെ.അബൂബക്കര്‍ ഹാജി, അലി അക്ബര്‍, അഷറഫ് ഓലപ്പീടിക, മജീദ് മാടമ്പാട്ട്, രാജീവ് മാസ്റ്റര്‍, മൊയ്തീന്‍ കുട്ടി കടവത്ത്, കോടാലി മുജീബ് മാസ്റ്റര്‍, ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!