
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു ബോധവന്മാരാക്കുക, അവരുടെ സര്‍ഗവാസനയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന ലഹരി വര്‍ജന മിഷന്‍ ‘വിമുക്തി’ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം നിര്‍മാണ മത്സരം സംഘടിപ്പിക്കുന്നു.
ലഹരി വിരുദ്ധ ആശയം ഉള്‍ക്കൊള്ളുന്ന നാലു മുതല്‍ എട്ടു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമാകണം തയാറാക്കേണ്ടത്. മൂവി ക്യാമറയിലോ മൊബൈല്‍ ഫോണിലോ ചിത്രീകരിക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ ഫെബ്രുവരി 15നകം vimukthiexcise@gmail.com എന്ന ഇ-മെയിലില്‍ ലഭ്യമാക്കണം. പൂര്‍ണമായ മേല്‍വിലാസം, ഇ-മെയില്‍, ഫോണ്‍ നമ്പര്‍, പഠിക്കുന്ന സ്‌കൂള്‍, കോളജ്, ക്ലാസ് എന്നിവ രേഖപ്പെടുത്തി സ്‌കൂള്‍/കോളജ് അധികാരി സാക്ഷ്യപ്പെടുത്തിയാണ് അയക്കേണ്ടത്.
മികച്ച ഷോര്‍ട്ട് ഫിലിമിന് ഒന്നാം സമ്മാനമായി 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും നല്‍കും. 15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും രണ്ടാം സമ്മാനമായും 10,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും മൂന്നാം സമ്മാനമായും നല്‍കും. മികച്ച സ്‌ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപയും സമ്മാനമായി ലഭിക്കും.




