
പ്രൊഫ. കെ.പി. മുരളീധരന്‍ ട്രസ്റ്റിന്റെ ഗവേഷക പുരസ്‌കാരം ഡോ. എം. തേന്മൊഴിക്ക്
പ്രൊഫ. കെ.പി. മുരളീധരന്‍ പുരസ്‌കാര ട്രസ്റ്റിന്റെ 2020 വര്‍ഷത്തെ മികച്ച ഗവേഷക പുരസ്‌കാരം മദ്രാസ് ഐ.ഐ.ടിയിലെ ഡോ. എം. തേന്മൊഴിക്ക്. കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് പഠനവകുപ്പില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ഡോ. കെ.പി. മുരളീധരന്റെ പേരില്‍ അദ്ദേഹത്തിന്റെ ഗവേഷക വിദ്യാര്‍ഥികള്‍ രൂപവത്കരിച്ച ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മദ്രാസ് ഐ.ഐ.ടിയിലെ മാനേജ്‌മെന്റ് പഠനവിഭാഗത്തില്‍ പ്രൊഫസറാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട ഡോ. എം. തേന്മൊഴി. നേരത്തെയും നിരവധി ബഹുമതികള്‍ നേടിയിട്ടുള്ള ഇവര്‍ എ.ഐ.ഡബ്ല്യു.എം.എ. 2019-ല്‍ തയ്യാറാക്കിയ ഇന്ത്യന്‍ ധനകാര്യ മേഖലയിലെ നൂറ് വനിതകളുടെ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അവാര്‍ഡ് വിതരണം ചെയ്യും.
എസ്.ഡി.ഇ. പഠനസാമഗ്രികളുടെ വിതരണം
എസ്.ഡി.ഇ. 2019 പ്രവേശനം അഞ്ചാം സെമസ്റ്റര്‍ ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസാമഗ്രികള്‍ അതത് കോണ്‍ടാക്ട് ക്ലാസ്സുകളില്‍ നിന്ന് വിതരണം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്.ഡി.ഇ., ഐ.ഡി. കാര്‍ഡ് സഹിതം ഹാജരായി പഠനസാമഗ്രികള്‍ കൈപ്പറ്റേണ്ടതാണ്. ഫോണ്‍ 0494 2400288, 2407356, 2407354
എല്‍.എല്‍.ബി. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 9 വരെ നീട്ടി
ഒന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി സപ്തംബര്‍ 2021 പരീക്ഷകളുടെ ഫെബ്രുവരി 1 മുതല്‍ 5 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 9 വരെ നീട്ടി. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ-കോളേജുകളില്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ല. എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്.
കോവിഡ് സ്പെഷ്യല്‍ പരീക്ഷ
പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്പെഷ്യല്‍ പരീക്ഷ നവംബര്‍ 2021 പരീക്ഷകള്‍ക്കൊപ്പം 22-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍/മെയ് 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 2 വരെയും ഫീസടച്ച് ഫെബ്രുവരി 7 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് 7 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
സി.ബി.സി.എസ്.എസ്. – യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ 16-ന് തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
എം.എ.-ജെ.എം.സി. നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ 9-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 16-നും തുടങ്ങും.




