HIGHLIGHTS : Another person was arrested in the case of extorting money by offering a loan through a fake loan app
പയ്യോളി: വ്യാജ ലോണ്‍ ആപ്പിലൂടെ വായ്പ വാഗ്ദാനം ചെയ്ത് യുവാവി ന്റെ കൈയില്‍നി ന്ന് 82,240 രൂപ തട്ടിയ കേസില്‍ ഒരാളെക്കൂടി പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. കൊമ്മേരി മേനിച്ചാലില്‍ മീത്തല്‍ മുജീബിനെയാ ണ് ഇന്‍സ്‌പെക്ടര്‍ എ കെ സജീഷ് അറസ്റ്റ് ചെയ്തത്. പയ്യോളി സ്വദേ ശി സായുജിനാണ് പണം നഷ്ട മായത്. 50,000 രൂപ വായ്പയെടു ക്കാന്‍ ശ്രമിച്ച യുവാവില്‍നിന്ന് വിവിധ കാരണങ്ങള്‍ പറഞ്ഞാ ണ് പണം തട്ടിയത്. യുവാവിന് നഷ്ടപ്പെട്ട തുകയില്‍ 27,240 രൂപ യടക്കം 9,80,000 രൂപയാണ് പ്രതി
യുടെ അക്കൗണ്ടിലെത്തിയത്. ഈ തുക ചെക്ക് ഉപയോഗിച്ച് പി ന്‍വലിച്ച് കമീഷന്‍ കൈപ്പറ്റി മറ്റൊരാള്‍ക്ക് കൈമാറുകയായി രുന്നെന്ന് അന്വേഷണത്തില്‍ മന സ്സിലായതിന്റെ അടിസ്ഥാനത്തി ലാണ് അറസ്റ്റ്.
കേസില്‍ പയ്യോളി സ്വദേശി ശ്രീകാന്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ മുന്‍ കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കയാ ണ്. എസ്ഐ ശ്രീജിത്ത്, എഎ സ്‌പെഐ ബിജു, സിപിഒ രുപേഷ് എന്നിവരും അന്വേഷക സംഘ ത്തിലുണ്ടായിരുന്നു. പയ്യോളി ജു ഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു