
കോഴിക്കോട് റിമാന്‍ഡിലുള്ള യുവാവിനെ മയക്കുമരുന്ന് കേസില്‍നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയ പ്രതി പിടിയില്‍. മലപ്പുറം മങ്കട വക്കേങ്ങര അറക്കല്‍ വിട്ടില്‍ മുഹമ്മദ് ഷിബ്ലി (28) ആണ് കസബ പൊലീസിന്റെ പിടിയിലായത്. എക്‌സൈസ് ഉദ്യോഗസ്ഥനാണെന്നും കേസില്‍നിന്ന് മകനെ ഒഴിവാക്കിത്തരാമെന്നും പറഞ്ഞ് ബാലുശേരി എകരുല്‍ സ്വദേശിനിയില്‍നിന്നാണ് പണം തട്ടിയത്.
മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ മകനെ കേസില്‍നിന്ന് ഒഴിവാക്കിക്കൊടുക്കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. 85,000 രൂപ അക്കൗണ്ട് വഴിയും കൈയിലുമായി കൊടുത്തു.
കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായാണ് പണം നല്‍കിയത്. എന്നാല്‍ മകന് ജാമ്യം കിട്ടാതായതോടെ വീട്ടമ്മ 16ന് കസബ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കെണ്ടോട്ടിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




