Section

malabari-logo-mobile

ഒരു ഖലിസ്ഥാന്‍ വാദി കൂടി കാനഡയില്‍ കൊല്ലപ്പെട്ടു

HIGHLIGHTS : Another Khalistani Wadi was killed in Canada

ടൊറന്റോ: ഒരു ഖലിസ്ഥാന്‍ നേതാവ് കൂടി കാനഡയില്‍ കൊല്ലപ്പെട്ടു. സുഖ ദുന്‍കെയാണ് കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുളള സംഘര്‍ഷത്തിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ട്. കാനഡയിലെ ഖലിസ്ഥാന്‍ അനുകൂല പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ദുന്‍കെ. സുഖ ദുനേക് എന്ന പേരില്‍ അറിയപ്പെടുന്ന സുഖ്ദുല്‍ സിങ് പഞ്ചാബിലെ മോഗയില്‍ നിന്നാണ് 2017 ല്‍ കാനഡയിലേക്ക് കുടിയേറിയത്.

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ്ങിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഹൗസ് ഓഫ് കോമണ്‍സില്‍ പറഞ്ഞതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായിരുന്നു. ഇതിനിടയിലാണ് അടുത്ത ഖലിസ്ഥാന്‍ നേതാവ് കൂടി കൊല്ലപ്പെടിരിക്കുന്നത്.

sameeksha-malabarinews

അതേസമയം കാനഡയില്‍ കഴിയുന്ന ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ എന്‍ഐഎ വേഗത്തിലാക്കിയിട്ടുണ്ട്. വിവിധ കേസുകളില്‍ പ്രതികളായ കാനഡയുമായി ബന്ധമുളള ഖലിസ്ഥാന്‍ തീവ്രവാദികളുടേയും ഗുണ്ടാ നേതാക്കളുടേയും 43 പേരുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളില്‍ പ്രതികളായ അഞ്ച് ഖലിസ്ഥാന്‍ ഭീകരരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പത്തു ലക്ഷം രൂപയാണ് ബബര്‍ കല്‍സ എന്ന സംഘടനയിലെ അംഗങ്ങളായ ഭീകരരെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് നല്‍കുക.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും അതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് നോക്കികാണുന്നത്. 20 ലക്ഷത്തോളം ഇന്ത്യന്‍ വംശജര്‍ കാനഡയിലുണ്ട്. മലയാളികള്‍ അടക്കം 75000 പേര്‍ പ്രതിവര്‍ഷം കാനഡയിലേക്ക് കുടിയേറുന്നുണ്ട് എന്നാണ് കണക്ക്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!