Section

malabari-logo-mobile

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് ;പവന് 400 രൂപ വര്‍ധിച്ചു

HIGHLIGHTS : Another increase in the price of gold; Pavan has increased by Rs

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് വര്‍ദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് 40,080 രൂപയായി. 39,680 രൂപയായിരുന്നു ഇന്നലെ കേരളത്തിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെവില. ഈമാസം ഡിസംബര്‍ 14നാണ് സ്വര്‍ണ്ണം പവന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് 40,240 രൂപയായിരുന്നു സ്വര്‍ണ്ണത്തിന്റെ വില .

ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 5010 രൂപയായി. രാജ്യാന്തര വിപണിയില്‍ ഉണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

അതേസമയം വെള്ളിയുടെ വിലയിലും ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. ഒരുഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 74 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 90 രൂപയാണ് വില.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!