തിരൂരില്‍ ചാരായവുമായി യുവാവ് പിടിയില്‍

തിരൂര്‍:ചാരായവുമായി യുവാവ് എക്‌സൈസ് പിടിയിലായി. വെട്ടം ആലിശേരിയില്‍ അമലത്ത് വീട്ടില്‍ ഹരിദാസന്‍(40) ആണ് ചാരായവുമായി പിടിയിലായത്. ഇന്ന് രാവിലെ ഓട്ടോയില്‍ ചാരായം വില്‍പ്പനക്കിറങ്ങിയപ്പോഴാണ് പിടിയിലായത്.

ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന് വന്‍ ലാഭം പ്രതീക്ഷിച്ച് ചാരായ വില്പനക്കിറങ്ങിയപ്പോഴാണ് ഇന്ന് രാവിലെ വെട്ടം ആലിശ്ശേരി ഭാഗത്ത് നിന്നാണ് ഇയാളെ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോ റിക്ഷയില്‍ സൂക്ഷിച്ച നിലയില്‍ 3 ലിറ്റര്‍ ചാരായമാണ് കണ്ടെടുത്തത്. ഓട്ടോറിക്ഷയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു .

തിരൂര്‍ എക്‌സ്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ടി യൂസുഫലി, കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ കെ സമേഷ്, എസ് കണ്ണന്‍, എക്‌സ്സൈസ് ഡ്രൈവര്‍ കെ സി അബ്ദുറഹിമാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top