സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും. മാര്‍ച്ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് തീരുമാനം. അതേ സമയം ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് വര്‍ക്ക്ഷീറ്റുകളായിരിക്കും നല്‍കുക. ഗ്രേഡിങ്ങിലൂടെ മൂല്യനിര്‍ണയം നടത്താനാണ് ആലോചന. ബാക്കിയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കുള്ള പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പുറത്തിറക്കും.
നേരത്തെ ഒന്‍പത് വരെയുള്ള പരീക്ഷകള്‍ ഏപ്രില്‍ ആദ്യം നടത്താനാണ് ധാരണയായത്. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 30നും ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 31നും ആണ് ആരംഭിക്കുന്നത്. അതിന് മുന്‍പേ മറ്റ് ക്ലാസുകളിലെ പരീക്ഷകള്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.
9 വരെയുള്ള വാര്‍ഷിക മൂല്യനിര്‍ണയം എങ്ങനെ വേണമെന്നു തീരുമാനിക്കാന്‍ എസ്സിഇആര്‍ടിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
പരീക്ഷ നടത്തി സാധാരണ രീതിയില്‍ ജൂണില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാനാണ് പദ്ധതി.



