ഇടുക്കി: അടിമാലിയില്‍ ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ആലപ്പുഴ സ്വദേശികളായ കിരണ്‍ കിഷോര്‍ (20), ശ്യാംലാല്‍ (20) എന്നിവരാണ് അടിമാലി എക്‌സൈസിന്റെ പിടിയിലായത്. കഞ്ചാവ് ആലപ്പുഴയിലെത്തിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പന നടത്തുന്നതിനാണ് കൊണ്ടു പോയതെന്ന് പിടിയിലായ പ്രതികള്‍ സമ്മതിച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അടിമാലി എക്‌സൈസ് റേഞ്ച് പട്രോളിംഗ് നടത്തുന്നതിനിടെ മെഴുകുംചാല്‍ – അമ്മാവന്‍ കുത്ത് ഭാഗത്തുനിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
കിരണ്‍ കിഷോറിനെതിരെ പൊലീസ് സ്റ്റേഷനിലും എക്‌സൈസിലും കേസുകളുണ്ട്. ഇയാള്‍ മുമ്പ് ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഇവര്‍ക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നതിനെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ രഘുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.



