Section

malabari-logo-mobile

അഞ്‌ജു ബോബി ജോര്‍ജ്ജ്‌ കാലിക്കറ്റ്‌ സര്‍വകലാശാലാ സ്റ്റേഡിയം സന്ദര്‍ശിച്ചു

HIGHLIGHTS : തേഞ്ഞിപ്പലം: പ്രമുഖ കായിക താരവും കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ടുമായ പത്മശ്രീ അഞ്‌ജു ബോബി ജോര്‍ജ്ജ്‌ കാലിക്കറ്റ്‌ സര്‍വകലാശാലാ സ്റ്റേഡിയം ...

Anju Boby George assessing the progress of the synthetic track worksat Calicut University stadium 2തേഞ്ഞിപ്പലം: പ്രമുഖ കായിക താരവും കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ടുമായ പത്മശ്രീ അഞ്‌ജു ബോബി ജോര്‍ജ്ജ്‌ കാലിക്കറ്റ്‌ സര്‍വകലാശാലാ സ്റ്റേഡിയം സന്ദര്‍ശിച്ചു. സിന്തറ്റിക്‌ ട്രാക്‌ സ്ഥാപിക്കുന്നതുള്‍പ്പെടെ സ്റ്റേഡിയത്തില്‍ നടക്കുന്ന വന്‍ വികസനപദ്ധതികളെക്കുറിച്ച അവര്‍ വൈസ്‌ ചാന്‍സലര്‍ ഡോ. കെ മുഹമ്മദ്‌ ബഷീറുമായി ചര്‍ച്ച നടത്തി. സര്‍വകലാശാലാ കായികവിഭാഗത്തെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിനാവശ്യമായ നടപടികളും ചര്‍ച്ചാവിഷയമായി. സ്റ്റേഡിയം നനക്കുന്നതിന്ന്‌ ജല ലഭ്യത ഉറപ്പാക്കാനായി ശുദ്ധീകരിച്ച്‌ പുനരുപയോഗിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താവുന്നതാണെന്ന്‌ അവര്‍ നിര്‍ദ്ദേശിച്ചു. കായിക താരങ്ങള്‍ക്ക്‌ ദോഷകരമാകാവുന്ന അക്കേഷ്യാമരങ്ങള്‍ സ്റ്റേഡിയം പരിസരത്ത്‌ നിന്ന്‌ ഒഴിവാക്കി, പകരം മറ്റു മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്‌ പ്രയോജനകരമാവും. സമീപകാലത്ത്‌ നടത്തിയ വന്‍ വികസന പദ്ധതികളിലൂടെ സര്‍വകലാശാലാ സ്റ്റേഡിയത്തിലെ സൗകര്യങ്ങളും നിലവാരവും ഏറെ ഉയര്‍ന്നിട്ടുണ്ടെന്ന്‌ത്‌ അഭിനന്ദനീയമാണ്‌. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിനൊന്നായി കാലിക്കറ്റ്‌ സ്റ്റേഡിയത്തെ മാറ്റുന്നതിലൂടെ അന്താരാഷ്‌ട്ര മല്‍സരങ്ങള്‍ക്ക്‌ വേദിയാകാന്‍ അവസരമൊരുങ്ങും.റെയില്‍, വ്യോമഗതാഗത സൗകര്യങ്ങളുടെ സാമീപ്യവും പാര്‍ക്കിംഗിനുള്ള വിപുലമായ സൗകര്യവും കാലിക്കറ്റിന്‌ അനുകൂല ഘടകങ്ങളാണെന്നും അഞ്‌ജു ബോബി ജോര്‍ജ്ജ്‌ പറഞ്ഞു. സിന്റിക്കേറ്റംഗങ്ങളായ ഒ അബ്‌ദുല്‍ അലി, സയ്യിദ്‌സആബിദ്‌ ഹുസൈന്‍ തങ്ങള്‍, കായിക പഠന വകുപ്പ്‌ ഡയരക്‌റ്റര്‍ ഡോ വി പി സക്കീര്‍ ഹുസൈന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!