Section

malabari-logo-mobile

അനില്‍ രാധാകൃഷ്ണന്‍ ഫെലോഷിപ്പ് എം.എസ് രാഖേഷ് കൃഷ്ണന്

HIGHLIGHTS : Anil Radhakrishnan Fellowship to MS Rakesh Krishnan

തിരുവനന്തപുരം: കേരള വികസനവുമായി ബന്ധപ്പെട്ട ഗവേഷണ പുസ്തക രചനയ്ക്കുള്ള ഈ വര്‍ഷത്തെ എസ്. അനില്‍ രാധാകൃഷ്ണന്‍ ഫെലോഷിപ്പ് എം.എസ്. രാഖേഷ് കൃഷ്ണന്. ‘കേരളത്തിലെ മാലിന്യ സംസ്‌കരണം: പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ പഠനഗ്രന്ഥം രചിക്കുന്നതിനാണ് ഫെല്ലോഷിപ്പ് ലഭിച്ചത്.

2021-ല്‍ അന്തരിച്ച, ‘ദ ഹിന്ദു’ കേരള ബ്യൂറോചീഫ് എസ്. അനില്‍ രാധാകൃഷ്ണന്റെ കുടുംബവും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും ചേര്‍ന്ന് വികസനോന്മുഖ മേഖലയിലെ ഗ്രന്ഥരചനയ്ക്കായാണ് ഫെലോഷിപ്
എര്‍പെടുത്തിയത്. 50,000 രൂപയാണ് ഫെലോഷിപ് തുക. എം.എസ്. രാഖേഷ് കൃഷ്ണന് ഇപ്പോള്‍ മാതൃഭൂമി ‘തൊഴില്‍ വാര്‍ത്ത’ സബ് എഡിറ്റര്‍ ആയി ജോലി ചെയ്യുന്നു.

sameeksha-malabarinews

കേരള സര്‍വകലാശാല ജേണലിസം വകുപ്പു മുന്‍മേധാവി പ്രൊഫ. വി. വിജയകുമാര്‍, പി.ആര്‍.ഡി. മുന്‍ അഡീഷണല്‍ ഡയറക്ടര്‍ പി.എസ്. രാജശേഖരന്‍, കേരള രാജ്ഭവന്‍ പി.ആര്‍.ഒ. എസ്.ഡി. പ്രിന്‍സ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ സാനു ജോര്‍ജ്ജ് തോമസ്, സെക്രട്ടറി അനുപമ ജി. നായര്‍, എസ്.എസ്.കെ. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എസ്.എസ്. സിന്ധു എന്നിവരടങ്ങിയ സമിതിയാണ് ലഭിച്ച പ്രൊപ്പോസലുകള്‍ പരിശോധിച്ച് രാഖേഷ് കൃഷ്ണനെ തെരഞ്ഞെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!