ദില്ലി:കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് എ കെ ആന്റ്ണിയുടെ മകന്‍ അനില്‍ കെ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അനില്‍ കെ ആന്റണി അംഗത്വം സ്വീകരിച്ചത്.
മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ പിയൂഷ് ഗോയലില്‍ നിന്നാണ് അംഗത്വം സ്വീകരച്ചത്. കേന്ദ്രമന്ത്രി വി മുരളീധരന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും സാന്നിധ്യത്തിലാണ് മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ദേശീയതലത്തില്‍ അനിലിന്റെ ബിജെപി പ്രവേശനം.
എ കെ ആന്റണി ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണമെന്നാണ് വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




