അനീഷ് മാസ്റ്ററുടെ ഓര്‍മ്മകള്‍ക്ക് ഏഴാണ്ട്: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു; മൂന്നിയൂര്‍ സ്‌കൂള്‍ മുന്‍മാനേജര്‍ ഒന്നാംപ്രതി

മലപ്പുറം;  മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായിരുന്ന കെ.കെ അനീഷ് മാസ്റ്ററുടെ മരണത്തില്‍ മലപ്പുറം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.

അന്നത്തെ സ്‌കൂള്‍ മാനേജറായിരുന്ന വിപി സൈതലവി എന്ന കുഞ്ഞാപ്പു അടക്കം എട്ടുപേരാണ് കേസിലെ പ്രതികള്‍.

ആത്മഹത്യപ്രേരണ, ഗൂഡാലോചന, വ്യാജരേഖ നിര്‍മ്മിക്കല്‍ തുടങ്ങിയ വകുപ്പകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പാലക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സ്‌കൂള്‍ മാനേജരായിരുന്ന സൈതലവി, സ്‌കുളിലെ എഫ്ടിഎം ജീവനക്കാരന്‍ കെ. മുഹമ്മദ് അഷറഫ്. ക്ലാര്‍ക്ക് എംവി അബ്ദുല്‍ റസാഖ്, പ്യൂണ്‍ ഒഎ അബ്ദുല്‍ ഹമീദ്, മുന്‍ ഡിഡിഇ കെസി ഗോപി, സ്‌കൂളിലെ പ്രധാന അധ്യാപിക സുധ പി. നായര്‍, മുന്‍ പിടിഎ പ്രസിഡന്റും മുസ്ലീം ലീഗ് നേതാവുമായ ഹൈദര്‍ കെ.മൂന്നിയൂര്‍, കോയാസ് ആശുപത്രിയിലെ ഡോ. ഹസ്സന്‍ കോയ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ എട്ടാം പ്രതി ഡോ. ഹസ്സന്‍കോയ മരിച്ചു.

കള്ളക്കേസ് ഉണ്ടാക്കിയും, വ്യാജരേഖ ചമച്ചും ജോലിയില്‍ നിന്നും അനീഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ കേസ് നടക്കുന്ന അവസരത്തിലാണ് 2014 സെപ്റ്റംബര്‍ രണ്ടിന് മലമ്പുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലമ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് 2017ലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്പി എം പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

രാഷ്ട്രീയപരമായി ഈ കേസിനെ അട്ടിമറിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ നേതൃത്വത്തില്‍ സമരസമിതി രൂപീകരിച്ച് നിരവധി സമരങ്ങളാണ് നടന്നത്.

അനീഷ്‌ മാസ്റ്ററുടെ മരണം;കോയാസ്‌ ഹോസ്‌പിറ്റല്‍ എംഡി അറസ്‌റ്റില്‍

കലോത്സവ വേദികള്‍ അനീഷ്‌മാസ്‌റ്ററുടെ സ്‌മരണയില്‍

Share news
error: Content is protected !!
Scroll to Top