വിശാഖപട്ടണത്ത് വിഷവാതക ദുരന്തം: 10 പേര്‍ മരിച്ചു ;200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ കെമിക്കല്‍ പ്ലാന്റില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ പത്തുപേര്‍ മരിച്ചു. രണ്ടായിരത്തോളം ആളുകള്‍ക്കാണ് അസ്വസ്ഥത ഉണ്ടായിരിക്കുന്നത്. 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് സൂചന.

വിശാഥ പട്ടണത്തിലെ ആര്‍ ആര്‍ വെങ്കടപുരം എന്ന ഗ്രാമത്തിലാണ് ഇന്ന് പുലര്‍ച്ചെ അപകടം സംഭവിച്ചത്. എല്‍ജി പോളിമര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമായത്. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം പരന്നിട്ടുണ്ട്.

വിഷവാതകം ശ്വസിച്ച ആളുകള്‍ ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് വീടിന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ഈ കമ്പനി ജനവാസ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. വലിയ സിലിണ്ടറുകളിലെ വാതകം പൈപ്പ് ലൈനിലൂടെയാണ് ഫാക്ടറിയിലേക്ക് എത്തുന്നത്. ഈ പൈപ്പുകളിലുണ്ടായ വിള്ളവുകള്‍ വഴി പരിസരപ്രദേശത്തേക്കും ഫാക്ടറിയിലേക്കും വ്യാപിക്കുകയായിരുന്നു.

പുറത്തേക്ക് ഇറങ്ങി ഓടിയ പലരും വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു വെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക് ഡൗണിനെ തുടര്‍ന്ന് അടച്ച ഫാക്ടറി ഇന്ന് തുറന്നു പ്രവര്‍ത്തിക്കാനായി കഴിഞ്ഞ ദിവസം ശുചീകരണം നടത്തിയിരുന്നു. ഇതിനിടയിലാണോ വാതക ചോര്‍ച്ച സംഭവിച്ചതെന്ന കാര്യവും അന്വേഷച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top