അനശ്വര രാജന്‍ ഇത്തിരി ബോള്‍ഡാണ്..ഒത്തിരി ബ്യൂട്ടിഫുള്ളാണ്; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്

HIGHLIGHTS : Anaswara Rajan is so bold...so beautiful; 'Vyasanasametham Bandhumitradikal' on June 13th

cite

അനശ്വര രാജന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വ്യസനസമേതം ബന്ധുമിത്രാദികള്‍ ജൂണ്‍ 13ന് തീയേറ്ററുകളില്‍ എത്തുന്നു. ഒരു മരണ വീട്ടില്‍ നടക്കുന്ന സംഭവ വികസങ്ങളിലൂടെ മുന്നേറുന്ന ചിത്രം എസ് വിപിന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വാഴ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്. വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ‘വാഴ’യ്ക്ക് ശേഷം വിപിന്‍ ദാസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയില്‍ യുവ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. അനശ്വര രാജന്‍, മല്ലിക സുകുമാരന്‍ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി എന്നിവരാണ് ചിത്രത്തിലേ മറ്റ് താരങ്ങള്‍.

കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി ഉയര്‍ന്നുവന്ന അഭിനേതാവാണ് അനശ്വര രാജന്‍. 2017ല്‍ മഞ്ജു വാര്യരിനൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര അഭിനയ ലോകത്തേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് അനശ്വര അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ചതായി മാറി. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ നേര് എന്ന സിനിമയാണ് അനശ്വരയുടെ കരിയറില്‍ തന്നെ വന്‍ വഴിതിരിവുണ്ടാക്കിയ ചിത്രമായി അറിയപ്പെടുന്നത്. തുടര്‍വിജയങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറിയ അനശ്വര പോയ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളായ എബ്രഹാം ഓസ്ലറിലും ഗുരുവായൂര്‍ അമ്പലനടയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. അതോടൊപ്പം ആസിഫ് അലി നായകനായ രേഖചിത്ര’ത്തില്‍, സിനിമയോടുള്ള അഗാധമായ സ്‌നേഹവും സിനിമാ നായികയാകാന്‍ ആഗ്രഹിക്കുന്നതുമായ രേഖ പത്രോസ് എന്ന കഥാപാത്രം ചെയ്ത് കൊണ്ട് ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് സമ്മാനിച്ച അനശ്വര പൈങ്കിളി, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ലര്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകസ്വീകാര്യത കൂടുതലായി നേടിയെടുത്തു. ഏതായാലും ഇത്തവണ അനശ്വര മറ്റൊരു വ്യത്യസ്ത കഥാപാത്രവുമായാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍ സിനിമയുമായി എത്തുന്നത്.

ചിത്രത്തിന്റെതായി ഇതിനോടകം പുറത്തിറങ്ങിയ ടീസറും പ്രോമോ ഗാനവും മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും നേടിയിരിക്കുന്നത്. അതോടൊപ്പം ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ക്യാരക്ടര്‍ പോസ്റ്ററുകള്‍ സിനിമ ഒരു കളര്‍ ഫുള്‍ എന്റര്‍ടൈനറാണെന്ന അഭിപ്രായമാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്.

ഛായാഗ്രഹണം- റഹീം അബൂബക്കര്‍, എഡിറ്റര്‍- ജോണ്‍കുട്ടി, സംഗീതം- അങ്കിത് മേനോന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം & കനിഷ്‌ക ഗോപിഷെട്ടി, ലൈന്‍ പ്രൊഡ്യൂസഴ്‌സ്- അജിത് കുമാര്‍ & അഭിലാഷ് എസ് പി & ശ്രീനാഥ് പി എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാര്‍, ക്രീയേറ്റീവ് ഡയറക്ടര്‍- സജി സബാന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജീവന്‍ അബ്ദുള്‍ ബഷീര്‍, ഗാനരചന- മനു മന്‍ജിത്, വിനായക് ശശികുമാര്‍, ബ്ലാക്ക്, സുശാന്ത് സുധാകരന്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ മണി, സൗണ്ട് മിക്‌സിങ്- വിഷ്ണു സുജാതന്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്- വിപിന്‍ വി, മാര്‍ക്കറ്റിംഗ്- ടെന്‍ ജി മീഡിയ, പ്രൊഡക്ഷന്‍ മാനേജര്‍- സുജിത് ഡാന്‍, ബിനു തോമസ്, വി എഫ് എക്‌സ്- ഡി ടി എം, സ്റ്റില്‍സ്- ശ്രീക്കുട്ടന്‍ എ എം, ടൈറ്റില്‍ ഡിസൈന്‍- ഡ്രിപ് വേവ് കളക്റ്റീവ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!