പുഞ്ചയില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

ആലപ്പുഴ: പുഞ്ചയില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പിലാപ്പുഴ സ്വദേശി ചക്കാട്ട് കിഴക്കതില്‍ സ്റ്റീവ് രാജേഷ് (23)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പള്ളിപ്പാട് പുഞ്ചയിലെ കുരീത്തറ ഭാഗത്താണ് സുഹൃത്തുക്കള്‍ക്കൊപ്പം ചെറുവള്ളത്തില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം സംഭവിച്ചത്. വള്ളം മുങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ നീന്തിരക്ഷപ്പെടുകയും സ്റ്റീവ് മാത്രം വെള്ളത്തില്‍ മുങ്ങിപ്പോവുകയുമായിരുന്നു.

അപകടത്തെ തുടര്‍ന്ന് സുഹൃത്തുക്കളാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ച് വരുത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തത്. സ്റ്റീവ് കുടുംബസമേതം ഒഡീഷയിലാണ് താമസിക്കുന്നത്. 10 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച തിരിച്ചുപോകാന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.ഇതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top