നിഴല്‍ രഹിത ദിനങ്ങള്‍ നിരീക്ഷിച്ച് ആനപ്പടി ജി.എല്‍.പി.സ്‌കൂള്‍ കുട്ടികള്‍

പരപ്പനങ്ങാടി: ഗ്രീന്‍ ക്ലീന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ സീറോ ഷാഡോ കോണ്ടസ്റ്റിന്റെ ഭാഗമായി നടക്കുന്ന നിഴല്‍ രഹിത ദിനങ്ങള്‍ നിരീക്ഷിച്ച് ആനപ്പടി ജി.എല്‍.പി.സ്‌കൂള്‍ കുട്ടികള്‍. ഏപ്രില്‍ 11 ന് ആരംഭിച്ച് 23 ന് അവസാനിക്കുന്ന ഈ അത്ഭുത പ്രതിഭാസം വര്‍ഷത്തില്‍ രണ്ട് തവണയാണ് സംഭവിക്കുന്നത്. സൂര്യന്‍ കൃത്യമായി തലക്ക് മുകളില്‍ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു ജില്ലയില്‍ നിഴല്‍ ഇല്ലാതാകുമ്പോള്‍ മറ്റു ജില്ലകളില്‍ ചെറിയ വ്യത്യാസത്തില്‍ നിഴല്‍ ഉണ്ടാകുന്നു ഈ പ്രതിഭാസം സ്വയം നിരീക്ഷിച്ചറിയുകയാണ്. ജി.എല്‍.പി.എസ് ആനപ്പട്ടിയിലെ കുരുന്നുകള്‍. ഒരാഴ്ചയുടെ നിരീക്ഷണത്തില്‍ നിഴലിന്റെ വലുപ്പം കുറഞ്ഞു വന്നു 18 ന് അവര്‍ സീറോ ഷാഡോ എന്ന അത്ഭുതം കണ്ടറിഞ്ഞു.

നിരീക്ഷണത്തില്‍ ഷഹന്‍ എന്‍ .ടി., മുഹമ്മദ് റമിന്‍,നബീഹ് മുഹമ്മദ്, മുഹമ്മദ് ഷാദിന്‍, അമന്‍ എന്‍.ടി.,ആയിഷ സിയ , ഫാത്തിമ ഷഹ്‌സി എന്നിവര്‍ക്ക് ഹെഡ്മിസ്ട്രസ് കെ.പി ബിന്ദു ടീച്ചര്‍, പ്രീ-പ്രൈമറി അധ്യാപിക ലത എന്നിവര്‍ നേതൃത്വം നല്‍കി. പി.ടി.എ.പ്രസിഡന്റ് ജാഫര്‍ ‘കെ, നഗരസഭാ കൗണ്‍സിലര്‍ കെ.പി റം ല ടീച്ചര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

പൂര്‍വ്വ വിദ്യാര്‍ത്ഥികളും MVHSS വിദ്യാര്‍ത്ഥികളുമായ അലഎന്‍.ടി,ലിയ എന്‍.ടി, ശ്രീജിത,വേണിക,നബാ ഷെബിന്‍ എന്നിവരും പങ്കാളികളായി, ഇതിനോടൊപ്പം സംസ്ഥാന വ്യാപക മായി നടത്തിയ സുസ്ഥിര വികസന ലൈവ് മാരത്തോണ്‍ ലഹരി വിരുദ്ധ പ്രസംഗത്തില്‍ എഴുത്തുകാരനും കവിയും സാമൂഹിക പ്രവര്‍ത്തകനു മായ പ്രമോദ് ബാലന്‍ , വിജിഷ് ‘ കെ.പി. റംല എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top