തിരൂരങ്ങാടി: ചെമ്മാട് കരിപറമ്പില്‍ നിയന്ത്രണം വിട്ട് ബൈക്ക് ഓടയിലേക്ക് മറിഞ്ഞു ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വെസ്റ്റ് ബംഗാള്‍ പര്‍ബസ്ഥലി സ്വദേശി സുചന്ദ് രജക്(34) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന സഹയാത്രികനായ യുവാവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപകടത്തില്‍ പരിക്കുപറ്റിയ സുചന്ദ് രജകിനെയും കൂടെയുള്ള യുവാവിനെയും ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ സുചന്ദ് രാജ് മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവാവ് ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്
ഏറെ നാളായി പരപ്പനങ്ങാടി നെടുവയില്‍ സ്ഥിരതാമസക്കാരാണ് ഇവര്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




