പരപ്പനങ്ങാടിയില്‍ നിയന്ത്രണംവിട്ട ലോറി റസ്‌റ്റോറന്റിലേക്ക് ഇടിച്ചുകയറി

പരപ്പനങ്ങാടി:നിയന്ത്രണംവിട്ട ഇന്‍സുലേറ്റര്‍ ലോറി അഞ്ചപ്പുരയിലെ റസ്റ്റോറന്റിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

താനൂരില്‍ ലോഡിറക്കി കര്‍ണാടകയിലേക്ക് പോവുകയായിരുന്നു ലോറി. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ലെറ്റ്‌സോ റസ്‌റ്റോറിന്റിലേക്ക് ഇടിച്ചുകയറി നില്‍ക്കുകയായിരുന്നു. അപകടത്തില്‍ റസ്റ്റോറന്റിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിവരം. ഉടമ റസ്റ്റോറന്റ് പൂട്ടി പുറത്തിറങ്ങിയ ഉടനെയാണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top