HIGHLIGHTS : An out-of-control fish lorry collided with cars and an auto-rickshaw in Tirur
തിരൂര്‍: വൈലത്തൂര്‍ കരിങ്കപ്പാറയില്‍ വാഹനാപകടം. നിയന്ത്രണംവിട്ട മീന്‍ ലോറി പൊന്‍മുണ്ടം പഞ്ചായത്ത് ഓഫീസിന് മുന്‍വശത്ത്‌വെച്ച് മൂന്ന് കാറുകളിലും ഒരു ഓട്ടോറിക്ഷയിലും ഒരു ബൈക്കിലും ഇടിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് നിസാര പരിക്കാണ് ഉണ്ടായത്.
കോഴിച്ചെന ഭാഗത്തുനിന്നും വരികയായിരുന്നു ലോറി.ഇന്ന് പകല്‍ പതിനൊന്നുമണിയോടെയാണ് അപകടം സംഭവിച്ചത്. ഈ സമയം മാര്‍ക്കറ്റില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. കാറില്‍ ഇടിച്ച് ലോറി നിന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അപകടത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വാഹനങ്ങള്‍ മാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു