HIGHLIGHTS : An out-of-control car rammed into a petrol pump in Tanur; 2 people were injured
താനൂര്‍: മൂലക്കലില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ചു പമ്പിലേക്ക് കയറി . അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ തെയ്യാല സ്വദേശി ഉസ്മാന്‍ (28), കാര്‍ യാത്രികനായ മുഹമ്മദ് ഷെഹീന്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റ്. ഇന്ന് പുലര്‍ച്ചെ 3.15 ഓടെയാണ് അപകടം നടന്നത് .
കോഴിക്കോട് നിന്ന് ദേവധാര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറുംതാനൂര്‍ ഭാഗത്തു നിന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.
അപകടം നടന്ന ഉടനെ TDRF വളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു