പരപ്പനങ്ങാടി: കൊടപ്പാളിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു. അര്‍ദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്.
ചെട്ടിപ്പടി ഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
കൊടപ്പാളി വളവിലെ ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ച് തകര്‍ത്ത കാര്‍ മുന്നോട്ട് നീങ്ങി ട്രാന്‍സ്‌ഫോമറിന് ചാരെ നില്‍ക്കുകയായിരുന്നു. ട്രാന്‍സ്‌ഫോര്‍മറിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




