Section

malabari-logo-mobile

ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

HIGHLIGHTS : African swine fever confirmed in Idukki

ആഫ്രിക്കന്‍ പന്നിപ്പനി വീണ്ടും ഇടുക്കിയില്‍ സ്ഥിരീകരിച്ചു. കരിമണ്ണൂര്‍ വണ്ണപ്പുറം പഞ്ചായത്തുകളിലെ പന്നികളില്‍ നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം ബാധിച്ചതിനെ തുടര്‍ന്ന് മുന്നൂറോളം പന്നികളെ കൊന്ന കരിമണ്ണൂരിന് തൊട്ടടുത്തുള്ള പ്രദേശമാണ് പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പ്രദേശം .

sameeksha-malabarinews

രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ നാളെ കൊന്നൊടുക്കും .കരിമണ്ണൂര്‍ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലായി നൂറിലധികം പന്നികളെയാണ് കൊല്ലുക.

കണ്ണൂരിലും നേരത്തെ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു .

കാഞ്ഞിരപ്പുഴയിലെ ഒരു ഫാമില്‍ ആണ് പന്നിപ്പനി സ്ഥിതീകരിച്ചത്.ഫാമില്‍ നൂറോളം പന്നികളെ കൊന്നൊടുക്കും എന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

ആഫ്രിക്കന്‍ പന്നിപ്പനി സംസ്ഥാനത്ത് സ്ഥിതീകരിച്ചത് ജൂലൈ 22 നായിരുന്നു. മാനന്തവാടിയിലെ ഫാമില്‍ ആണ് ആദ്യമായി രോഗബാധ സ്ഥിതീകരിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!