പരപ്പനങ്ങാടി:നവജീവന്‍ വായനശാലയുടെ കായിക വേദി വിഭാഗം സംഘടിപ്പിച്ച
ഒന്നാമത് മലബാറി ന്യൂസ് വിന്നേഴ്‌സ് ട്രോഫിക്കും മലബാര്‍ കോളേജ് റണ്ണറപ്പ് ട്രോഫിക്കും വേണ്ടി പുത്തന്‍പീടികയിലെ ചാത്തേരി ഷട്ട്ല്‍ കോര്‍ട്ടില്‍ വെച്ച് നടന്ന ഡബ്ള്‍സ്
ഷട്ട്ല്‍ ടൂര്‍ണ്ണമെന്റില്‍ അഖിലേഷ് & ആസിഫ് ടീം വിജയികളായി.ഷാഫി & ഹാരിസ് ടീം റണ്ണറപ്പ് വിജയികളായി.
വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും നല്‍കി.
കളിയുടെ ഉദ്ഘാടനവും സമ്മാനദാനവും മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ നിര്‍വ്വഹിച്ചു.
പുന്നൂസ് കുര്യന്‍, ഉമ്മര്‍, ഷാഫി, ഇംത്യാസ്, പ്രേംകുമാര്‍, റഹ്‌മത്ത് എന്നിവര്‍ കളി നിയന്ത്രിച്ചു.
കായികവേദി പ്രസിഡണ്ട് അജിത് ഒ.കെ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ സെക്രട്ടറി മനു കൃഷ്ണന്‍ സ്വാഗതവും പ്രശോഭ് നന്ദിയും പറഞ്ഞു.




