തേഞ്ഞിപ്പലം: പള്ളിക്കലില്‍ വയോധികയെ വയലില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.പള്ളിക്കല്‍ ബസാര്‍ മാവിഞ്ചോടിന് സമീപം ബീഫാത്തിമ(60)യെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് 20 മീറ്റര്‍ അടുത്ത വയലിലാണ് മൃതദേഹം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാത്രി പതിവ് പോലെ വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. വ്യാഴാഴ്ച രാവിലെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ വീടിന് പരിസരത്തെ വയലില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതോടെ തേഞ്ഞിപ്പലം പോലീസ് ഇന്‍സ്പക്ടര്‍ ഷൈജു സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ്‌നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനി മറവ് ചെയ്യും. മകള്‍: ജമീല. മരുമകന്‍: മുജീബ് റഹ്മാന്‍. സഹോദരന്‍മാര്‍: മുഹമ്മദ് കുട്ടി, അബൂബക്കര്‍.



