പട്ടാമ്പി കറുകപുത്തൂര്‍ പീഡനം; 2 പേര്‍ അറസ്റ്റില്‍

പാലക്കാട്: പട്ടാമ്പി കറുകപുത്തൂരില്‍ ലഹരിക്കടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റലായി. മേഴത്തൂര്‍ സ്വദേശി അഭിലാഷ്, ചാത്തന്നൂര്‍ സ്വദേശി നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ പേരിലക്ക് അന്വേഷണം വ്യാപിക്കുകയാണ്.

അഭിലാഷിനെതിരെ ബലാത്സംഗ കുറ്റവും പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്. നൗഫല്‍ കുട്ടിയെ നഗ്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് അമ്മ പരാതി നല്‍കിയിരുന്നു. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു. ഹോട്ടലില്‍ മറ്റ് ചെറുപ്പക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങള്‍ കുടുംബത്തിന് ലഭിച്ചിരുന്നു. മറ്റ് യുവാക്കളും പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ചതായി സംശയിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. അതേസമയം ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും ഉണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതായാണ് വിവരം. വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ലഹരി വസ്തുക്കള്‍ക്ക് അടിമയാക്കിയതെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top