മക്കരപറമ്പില്‍ വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തി

മലപ്പുറം:മക്കരപറമ്പില്‍ വൃദ്ധയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പരിസരം താമസിക്കുന്ന ആയിഷ (72) യെ ആണ് വീട്ടിലെ ശുചിമുറിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

രാത്രിയില്‍ മകന്റെ വീട്ടിലേക്ക് ഉറങ്ങാന്‍ പോകാറുള്ള ആയിഷയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ട്. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. പെരിന്തല്‍മണ്ണ ഡിവൈഎഫ്‌ഐയുടെ തേൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

 

 

Share news
error: Content is protected !!
Scroll to Top