ചാലിയം: ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്റി സ്‌കൂളിന്റെ നേതൃത്ത്വത്തില്‍ ‘കുട്ടിയെഅറിയാം’ എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കും
‘സ്മാര്‍ട്ട് എക്‌സാം’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ബോധ വല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി.
കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് പി.ടി. അബ്ദുല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു.മോട്ടിവേഷന്‍ ട്രെയിനര്‍ അനില്‍ പരപ്പനങ്ങാടി ക്ലാസ്സുകള്‍ക്ക് നേതൃത്ത്വം നല്‍കി.
ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് യൂസഫ് കോഴിക്കോടന്‍, മാനേജ്‌മെന്റ് കമ്മറ്റി സെക്രട്ടറി പി.ബി. ഐ. മുഹമ്മദ് അഷ്‌റഫ്, പി.ഇ.ഹഫ്‌സ, കെ.അബ്ദുള്‍ ബഷീര്‍, എം.സി. രഹാന, കെ. എം.സീന, കെ.ഷഹര്‍സാദ് തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




