താനൂരില്‍ വിദ്യാര്‍ഥികളെ മിഠായി കാണിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

താനൂര്‍:താനൂരില്‍ വിദ്യാര്‍ഥികളെ മിഠായി കാണിച്ച് വശീകരിച്ച് തട്ടികൊണ്ടുപോകാന്‍ ശ്രമം. പുത്തന്‍തെരുവിലും ചീരാന്‍കപ്പുറത്തുമാണ് സംഭവം നടന്നിരിക്കുന്നത്.

കഴിഞ്ഞദിസം രാവിലെ 7 മണിയോടെ ചീരാന്‍കടപ്പുറത്ത് ജുമാമസ്ജിദിന് സമീപം മദ്രസയിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥിക്ക് നേരെയായിരുന്നു ഭീഷണി. നീളന്‍ മുടിയും കറുത്ത മാസ്‌കും ധരിച്ചിരുന്നതായി കുട്ടി പറഞ്ഞു. കുട്ടിയെ മിഠായി കാണിച്ചാണ് പ്രലോഭിപ്പിച്ചത്. കുട്ടി മിഠായി വാങ്ങാന്‍ മടിച്ചതോടെ ശകാരിച്ചു. കുട്ടി ശബ്ദം വച്ചതോടെ കറുത്ത വാനില്‍ കയറി അതിവേഗം രക്ഷപ്പെടുകയായിരുന്നു വെന്നാണ് വിവരം.

മറ്റൊരു വിദ്യാര്‍ത്ഥിനിയെ മൂലക്കല്‍ കൃഷ്ണക്ഷേത്രത്തിന് സമീപത്ത് നിന്ന് പുത്തന്‍തെരു എഎല്‍പി സ്‌കൂളിലേക്ക് വരികയായിരുന്ന സമയത്ത് ദേവധാര്‍ റെയില്‍വേ
അടിപ്പാതയ്ക്ക് സമീപം വെച്ചാണ് ഭീഷണിപ്പടുത്തിയത്. മിഠായി
വാങ്ങാതായതോടെ കത്തിയെടുത്ത് ചൂണ്ടികാട്ടുകയായിരുന്നത്രെ. ഇതിനിടെ കുട്ടി സ്‌കൂളിലേക്ക് ഓടിക്കയറുകയായിരുന്നു. വിജന പ്രദേശത്ത് രാവിലെ 10നാണ് സംഭവമുണ്ടായത്. സംഭവമറിഞ്ഞ് സ്‌കൂള്‍ അധികൃതരും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. മുടി നീട്ടി വളര്‍ത്തി, കറുത്ത ഷര്‍ട്ട് ധരിച്ച് കയ്യില്‍ ബാഗുമായാണ് വന്നതെന്ന് കുട്ടി പറഞ്ഞു.

ഇതെതുടര്‍ന്ന് പുത്തന്‍തെരു എഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പായി നല്‍കിയ ശബ്ദസന്ദേശം ഇതിനകം വൈറലായി കഴിഞ്ഞിട്ടുണ്ട്

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top