licutകോഴിക്കോട്: സംസ്ഥാനത്തിന് അഭിമാനമായി കോഴിക്കോട് ഇനി സാഹിത്യ നഗരം. യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമായിരിക്കുകയാണ് കോഴിക്കോട്. സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്‍, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ സാഹിത്യ നഗരം എന്ന പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഒന്നര വര്‍ഷമായി കിലയുടെ സഹായത്തോടെ കോര്‍പ്പറേഷന്‍ നടത്തിയ ശ്രമങ്ങളാണ് ഇതോടെ ഫലം കണ്ടത്.
രേവതി പട്ടത്താനം മുതല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് വരെ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനകാലം വരെയുള്ള സാഹിത്യസപര്യ കോഴിക്കോടിന് മാത്രം സ്വന്തമാണ്.
യുനെസ്‌കോ തിരഞ്ഞെടുത്ത 55 സര്‍ഗാത്മക നഗരങ്ങളില്‍ സംഗീത നഗരമായി മധ്യപ്രദേശിലെ ഗ്വാളിയോറും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
യുനെസ്‌കോ ഡയറക്ടര്‍ പദവി ജറല്‍ ഓഡ്രി അസോലെ പദവി ഏറ്റെടുത്തതിന് പിന്നാലെയാണ് പുതിയ നഗരങ്ങളെകൂടി ഇതില്‍ ഉള്‍പ്പെടുത്തിയത്. നൂറിലധികം രാജ്യങ്ങളില്‍ നിന്നായി 350 നഗരങ്ങള്‍ ഈ ശൃംഖലയിലുണ്ട്.




