താനൂർ:താനൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനവും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികയായ കദീജ (67) ന് സാരമായി പരിക്കേറ്റു.താനൂർ മൂലക്കൽ എം എൽ എ ഓഫീസിനു സമീപത്തുവെച്ച് രാത്രി 9 മണിയോടെയാണ് അപകടം സംഭവിച്ചത്.
കർണാടക അയ്യപ്പ ഭക്തർസഞ്ചരിച്ച ക്രൂയ്‌സർ വാനും തിരുന്നാവായ ചെറിയ പറപ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
സംഭവം നടന്ന ഉടൻ TDRF പ്രവർത്തകരും നാട്ടുകാരും, താനൂർ പോലീസും എത്തി രക്ഷപ്രവർത്തനം നടത്തി.
ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



