ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് അമ്മ

കൊച്ചി: നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് അമ്മ ഭാരവാഹികള്‍. ഷമ്മി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നടത്തുന്ന പ്രതികരണങ്ങളില്‍ അമ്മയുടെ അംഗങ്ങള്‍ അതൃപ്തിയാണ് ഉള്ളതെന്ന് നടന്‍ സിദ്ധീഖ് പറഞ്ഞു.

ഷമ്മി തിലകനെ പുറത്താക്കണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സ്വീകരിക്കേണ്ടെന്നുമെല്ലാം ചര്‍ച്ചകള്‍ വന്നു.

ഭൂരിപക്ഷം ഷമ്മിയെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഷമ്മിക്കെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷമ്മിയോട് അമ്മ എക്‌സിക്യൂട്ടീവ് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സിദ്ധീഖ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top