റഷ്യയിലേക്കുള്ള ഉല്‍പന്നവിതരണം നിര്‍ത്തി ആമസോണ്‍

ഓണ്‍ലൈന്‍ വിപണിയായ ആമസോണ്‍ റഷ്യയിലേക്കുള്ള ഉല്‍പന്നവിതരണം നിര്‍ത്തി. റഷ്യന്‍ ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം വിഡിയോ സേവനവും നിഷേധിക്കും. ഉപരോധങ്ങളെത്തുടര്‍ന്നു ബാങ്കിങ് സേവനങ്ങള്‍ മുടങ്ങിയ സാഹചര്യത്തിലാണിത്. യുട്യൂബ് പ്രീമിയം, സൂപ്പര്‍ ചാറ്റ് പോലെയുള്ള പെയ്ഡ് സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കില്ല.

ഗൂഗിള്‍ പ്ലേ സര്‍വീസസും യുട്യൂബും റഷ്യയിലെ പെയ്ഡ് സേവനങ്ങള്‍ നേരത്തെ നിര്‍ത്തി. റഷ്യന്‍ യുട്യൂബര്‍മാര്‍ക്കു റഷ്യയില്‍ നിന്നു പരസ്യവരുമാനവും ലഭിക്കില്ല.

അതേ സമയം, ആപ്പിള്‍ മാപ്‌സ് സേവനം റഷ്യയ്ക്കു പുറത്തുള്ള ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ ഭൂപടത്തില്‍ ക്രൈമിയയെ യുക്രൈന്റെ ഭാഗമായി കാണിച്ചുതുടങ്ങി. 2014ല്‍ റഷ്യ യുക്രൈന്റെ പക്കല്‍ നിന്നു നിന്നു ക്രൈമിയ പിടിച്ചെടുത്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top