ചെന്നൈ: ചലച്ചിത്ര താരം അമല പോളും സംവിധായകന്‍ എഎല്‍ വിജയും വിവാഹിതരായി. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.
ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ മണി രത്‌നം, ആര്യ, ജി വി പ്രകാശ്, വിക്രം, ബാല തുടങ്ങിയവര്‍ പങ്കെടുത്തു.
ചെന്നൈയിലെ മേയര്‍ രാമനാഥന്‍ ചെട്ടിയാര്‍ ഹാളില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് സമ്മാനങ്ങള്‍ ഒഴിവാക്കണമെന്ന് ഇരുവരും അഥിതികളോട് അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും പണമായി ലഭിക്കുന്ന തുക വിഭിന്ന ശേഷിയുള്ള ആളുകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എബിലിറ്റി ഫൗണ്ടേഷന് സംഭാവന ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



